pravithanam

പ്രതിഭകൾക്ക് ആദരം

പ്രവിത്താനം: പാലാ ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ.ടി. മേളകളിലും, പാലാ ഉപജില്ല സ്പോർട്സ് മീറ്റിലും മികച്ച വിജയം നേടിയ സെൻറ് അഗസ്റ്റിൻസ് എൽ.പി.എസ്.,സെൻറ് മൈക്കിൾസ് എച്ച്.എസ്.എസ്. സ്കൂളുകളിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഒക്ടോബർ 15 ബുധനാഴ്ച 2.15 പി. എം. ന് സെൻറ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിൽ വച്ച് നടക്കുന്നു.

സ്കൂൾ മാനേജർ വെരി. റവ.ഫാ.ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാലാ ബ്രില്യൻന്റ് സ്റ്റഡി സെൻറർ ഡയറക്ടർ ജോർജ് തോമസ് പി. മുഖ്യാതിഥിയായി പങ്കെടുക്കുന്നു. സ്കൂൾ പ്രിൻസിപ്പൽ ജിജി ജേക്കബ്,ഹെഡ്മാസ്റ്റർ ജിനു ജെ വല്ലനാട്ട്, എൽ.പി. എസ്. ഹെഡ്മാസ്റ്റർ ബാബു ജോസഫ് എന്നിവർ യോഗത്തിൽ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *