pala

ഫ്രാൻസിസ് മാർപാപ്പ മൂന്നാം ക്രിസ്തു : മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: രണ്ടാം ക്രിസ്തു എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസിന്റെ നാമം സ്വീകരിച്ച ഫ്രാൻസിസ് മാർപാപ്പയെ ചരിത്രം മൂന്നാം ക്രിസ്തു എന്ന് വി ശേഷിപ്പിക്കുമെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ സെന്റ് തോമസ് കത്തീഡ്രലിൽ ഇന്നലെ നടന്ന അനുസ്മരണയോഗത്തിൽ പ്രസംഗിക്കുകയായിരു ന്നു ബിഷപ്പ്.

ഫ്രാൻസിസ് പാപ്പാ നിർവചനങ്ങൾക്ക് അതീതമായി സമാനതകളില്ലാത്ത നേതൃത്വ മികവിലൂടെ ഒരായുസ് മുഴുവൻ സുവിശേഷത്തിന്റെ മൂല്യങ്ങളെ ലോകത്തിന് പകർ ന്നുതന്ന വിശ്വപൗരനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെ മുഴുവൻ പ കാശിപ്പിക്കുന്ന വെളിച്ചമായിരുന്ന അദ്ദേഹം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നമ്മു ടെ ചിന്താമണ്ഡലത്തെ നിരന്തരം സ്വാധീനിച്ച വ്യക്തിയാണെന്നും അനുസ്മരണ സ ന്ദേശത്തിൽ ബിഷപ് വിശ്വാസികളെ ഓർമിപ്പിച്ചു.

അനുസ്മരണയോഗത്തിലും പ്രാർഥനാ ശുശ്രൂഷയിലും പാലാ രൂപതാ മുൻ അധ്യ ക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിലും രൂപതയിലെ എല്ലാ വൈദികരും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും കത്തീഡ്രൽ ഇടവകാംഗങ്ങളും പങ്കെടുത്തു.

മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ സ്വാഗതം പറഞ്ഞു.എംഎസ്ടി ഡയറക്ടർ ജനറാൾ റവ.ഡോ. വിൻസെന്റ് ജോസഫ് കദളികാട്ടിൽ പുത്ത ൻപുര, വികാരി ജനറാൾമാരായ മോൺ. ജോസഫ് മലേപ്പറമ്പിൽ,

മോൺ. സെബാ സ്റ്റ്യൻ വേത്താനത്ത്, മോൺ. ജോസഫ് കണിയോടിക്കൽ, കത്തീഡ്രൽ പള്ളി വികാ രി റവ.ഡോ. ജോസ് കാക്കല്ലിൽ, രൂപത പ്രൊക്യുറേറ്റർ റവ.ഡോ. ജോസഫ് മുത്തനാട്ട് എന്നിവർ നേതൃത്വം നൽകി. രൂപത ചാൻസലർ റവ. ഡോ. ജോസഫ് കുറ്റിയാങ്കൽ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *