പൂഞ്ഞാർ : പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്, പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ, സ്ഥാപിക്കുന്ന രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്ന സ്തൂപത്തിൽ, ഇപ്പോൾ എഴുതി ചേർത്തിരിക്കുന്ന പേരുകൾ അപൂർണ്ണമാണെന്ന് കക്ഷി രാഷ്ട്രീയ വിത്യാസം ഇല്ലാതെ എല്ലാവരും അഭിപ്രായപെട്ടു. സമര പോരാളികളുടെ നേതാവ് ആയിരുന്നയാളുടെ പേര് പോലും ഒഴിവാക്കി.
സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തെള്ളിയിൽ മൈതാനം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ വച്ച് നിരവധി സമര സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി, പാലായിൽ വച്ച് നടന്ന വലിയ സമ്മേളനത്തിനു അധ്യഷ്ക്ത വഹിച്ച ശ്രീ. സി ജോൺ തോട്ടകരയെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി ജയിലിൽ ആക്കി.
ജയിൽവാസം അനുഭവിച്ച സി ജോൺ തോട്ടകര യുടെ പേരും കൂടാതെ ശ്രീ. സിറിയക്ക് ആരംപുളിക്കൽ, ശ്രീ. വർക്കി തടവനാൽ എന്നിവരുടെ പേരുകൾ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് പഞ്ചായത്ത് ഭരണ സമിതി ഒഴിവാക്കിയിരിക്കുന്നത്.
ഇത് സംബന്ധിച്ചു പഞ്ചായത്ത് കമ്മറ്റിയിൽ കോൺഗ്രസ് പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടു പോലും, അർഹത ഉള്ളവരെ ഉൾപ്പെടുത്തിയില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടി നടന്ന, സമര പോരാട്ടത്തിൽ പങ്കെടുത്തു, അറസ്റ്റും, ജയിൽവാസവും, കൂടാതെ, സാമ്പത്തികപരമായും, ആരോഗ്യപരമായും ത്യാഗങ്ങൾ സഹിച്ച, സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി, വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെ, പ്രമുഖരായ കുറച്ചു പേരെ ഒഴിവാക്കിയത്, പൂഞ്ഞാറിലെ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും അവഹേളിക്കുന്നതുമാണെന്ന് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി അഭിപ്രായപെട്ടു.
അർഹത ഉള്ളവരെ മുഴുവൻ ഉൾപ്പെടുത്തി മാത്രമേ ഗാന്ധിജി യുടെ പ്രതിമ സ്ഥാപിക്കാവു എന്ന് ആവശ്യപ്പെട്ടു പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് മുതിരെന്തിക്കൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിനോട് രേഖാമൂലം ആവശ്യപ്പെട്ടു.