പൂഞ്ഞാർ : സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതുവരെ ആർജ്ജിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി പൊതുജന അഭിപ്രായം രൂപീകരിക്കുന്നതിനുമാണ് സദസ് നടത്തുന്നത്.
നാളെ രാവിലെ 10.30 ന് ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന വികസന സദസ് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷതയിൽ നടക്കുന്ന സദസിൽ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വികസന സദസ് ആർ.പി സുരേഷ് കെ.ആർ അവതരിപ്പിക്കും.
പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ അക്ഷയ് ഹരി പ്രകാശനം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേട്ടങ്ങൾ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റ്റിജി തോമസ് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്രാമപഞ്ചായത്ത് മെമ്പർമാർ എന്നിവർ സംസാരിക്കും.