പൂഞ്ഞാർ: ചരിത്രപ്രസിദ്ധമായ പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാകാമറിയത്തിൻ്റെ പിറവി തിരുനാളിന് വികാരി.വെരി.റവ.ഫാ.തോമസ് പനയ്ക്കക്കുഴി കൊടിയേറ്റി. സഹ.വികാരി റവ.ഫാ. മൈക്കിൾ നടുവിലേകൂറ്റ്, റവ. ഫാ. തോമസ് വരകുകാലാപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.
തിരുനാൾ ദിവസങ്ങളിൽ രാവിലെ 5:30,6:30,10:00 വൈകിട്ട് 4:30 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും വൈകുന്നേരം ആറുമണിക്ക് ആഘോഷമായി ജപമാല മെഴുകുതിരി പ്രദക്ഷിണം ഉണ്ടായിരിക്കും. സെപ്റ്റംബർ 7 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പരിശുദ്ധ കന്യക മാതാവിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനെ പ്രതിഷ്ഠിക്കുന്നു.
വൈകിട്ട് 4:30ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന (റവ. ഫാ. ദേവസ്യാച്ചൻ വട്ടപ്പലം), 6:30 ന് തിരുനാൾ പ്രദക്ഷിണം ടൗൺ കുരിശുപള്ളിയിലേക്ക്. 8:00മണിക്ക് തിരുനാൾ സന്ദേശം (റവ. ഫാ.ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ) 9 30ന് പ്രദക്ഷിണസമാപനം.
പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 5:30ന് വിശുദ്ധ കുർബാന, നൊവേന 7:00മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന,നൊവേനറവ. ഫാ. മൈക്കിൾ നടുവിലേകൂറ്റ്. 9:30 ന് മേരി നാമധാരികളുടെ സംഗമം. 10:00 മണിക്ക് ആഘോഷമായ തിരുനാൾ റാസ റവ.ഫാ. ജേക്കബ് വെള്ളമരുതുങ്കൽ , റവ. ഫാ. ഇമ്മാനുവേൽ കാഞ്ഞിരത്തുങ്കൽ, റവ.ഫാ. ചെറിയാൻ മൂലയിൽ. തിരുനാൾ സന്ദേശം : (റവ.ഫാ.മാത്യു പന്തലാനിക്കൽ).
12:00 മണിക്ക് തിരുനാൾ പ്രദക്ഷിണം , 1:00 മണിക്ക് സ്നേഹവരുന്ന്. വൈകിട്ട് 5:00 മണിക്ക് ആഘോഷമായ വി. കുർബാന , നൊവേന , വൈകിട്ട് 6:00 മണിക്ക് തിരുസ്വരൂപ പുനപ്രതിഷ്ഠ , കൊടിയിറക്ക്. സെപ്റ്റംബർ 9 ന് രാവിലെ 5:30 ന് വി. കുർബാന , പരേതരായ