പൂഞ്ഞാർ മങ്കൊമ്പുംകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ടാദിന മഹോത്സവം 24മുതൽ 28 വരെ തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 24 ന് രാവിലെ 6 മുതൽ വിശേഷാൽ പൂജകൾ വൈകിട്ട് 6.30 ന് ദീപാരാധന 7 ന് തിരുവരങ്ങ് ഉദ്ഘാടനവും തോട് സംരക്ഷണ ഭിത്തി സമർപ്പണവും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും.
8 ന് മെഗാ തിരുവാതിര 8.30 ന് നാമജപലഹരി രാത്രി 10 മുതൽ കീഴക്കാവിൽ വലിയ ഗുരുതി. 25 ന് രാവിലെ 9.30 ന് ദേവീ നാരായണീയ പാരായണം വൈകിട്ട് 6.45 ന് വീരനാട്യം7.15 ന് തിരുവാതിരകളി 7.45 ന് ഭാരതനാട്യം 8.15 ന് കരോക്കെ ഭക്തി ഗാനമേള രാത്രി 10ന് കീഴ്കാവിൽ വലിയഗുരുതി.
26 ന് രാവിലെ 9.30 ന് ലളിതാസഹസ്ര നാമ പാരായണം 10.30 ന് ആയുഷ്യ പൂജ, 11 ന് സർപ്പങ്ങൾക്ക് നൂറും പാലും വൈകിട്ട് 5.30 ന് തൃത്തായമ്പക 6.45 ന് കൈകൊട്ടികളി 7.15 നും 7.45 നും തിരുവാതിരകളി 8.30 ന് കർണാടക സംഗീതം ഫ്യൂഷൻ രാത്രി 10ന് കീഴ്കാവിൽ വലിയഗുരുതി. 27 ന് രാവിലെ 8 ന് സരസ്വതി പൂജ 9.30 മുതൽ പൊങ്കാല ഉച്ചക്ക് 12 മുതൽ പ്രസാദമൂട്ട് വൈകിട്ട് 5 മുതൽ ക്ഷേത്രനടയിൽ പറവയ്പ്പ് 5.30 ന് കഥാകഥനം 6.45 ന് കൈകൊട്ടികളി 7.30 ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും രാത്രി 10 ന് കീഴ്കാവിൽ വലിയഗുരുതി 28 ന് രാവിലെ 9.00 ന് കുംഭകുടം എതിരേൽപ്പ് ഉച്ചക്ക് 12 മുതൽ മഹാപ്രസാദമൂട്ട് വൈകിട്ട് 6.30 മുതൽ താലപ്പൊലി എതിരേൽപ്പ് രാത്രി 8 ന് അത്താഴസദ്യ രാത്രി 10 ന് കീഴ്കാവിൽ വലിയഗുരുതി 11.30 മുതൽ ബാലെ എന്നിവയാണ് പ്രധാന പരിപാടികൾ വാർത്താ സമ്മേളനത്തിൽ എ പ്രദീപ്കുമാർ, ബി.വിനോദ്കുമാർ, റ്റി എസ് ശ്രീകുമാർ, ബി. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.





