പൂഞ്ഞാർ: കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിന ത്തോടനുബന്ധിച്ച് പൂഞ്ഞാർ മണ്ഡലത്തിൽ പൂഞ്ഞാർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ശ്രീ. തോമസുകുട്ടി കരിയാപുരയിടം പതാക ഉയർത്തുന്നു. ജന്മദിന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ശ്രീ.ജോഷി മൂഴിയാങ്കൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജന.സെക്രട്ടറി ശ്രീ.ഷോജി അയലൂക്കുന്നേൽ, സംസ്ഥാന കമ്മിറ്റിയംഗം ശ്രീ.സണ്ണി വാവലാങ്കൽ, മണ്ഡലം സെക്രട്ടറി ശ്രീ.ജോയ് വിളക്കുന്നേൽ, സെറീഷ് പുറപ്പന്താനം, റോയ് പള്ളിപ്പറമ്പിൽ, തോമസ് തെക്കഞ്ചേരിൽ, സിറിൽ ഇളഞ്ഞിങ്ങത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മധുര പലഹാര വിതരണവും നടന്നു.
പൂഞ്ഞാർ: പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ എച്ച് ഡി എഫ് സി ബാങ്കിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സ്കൂൾ മാനേജർ അശോക് വർമ്മ രാജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ക്യാമ്പും സമ്മേളനവും ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് Read More…
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പ്രെസിഡന്റിനെതിരെ യുഡിഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സാക്കാതെ വന്നത് എൽ ഡി എഫ് – ബിജെപി രഹസ്യ ധാരണ പ്രകാരം യോഗത്തിൽ ഹാജരാകാതെയിരുന്നത് കൊണ്ടാണെന്ന് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി അഭിപ്രായപെട്ടു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ നില നിൽക്കുന്ന എൽ ഡി എഫ്- ബിജെപി അന്തർധാര ഒരിക്കൽ കൂടെ മറ നീക്കി പുറത്ത് വന്നുവെന്ന് യോഗം അഭിപ്രായപെട്ടു. സിപിഎം ൽ നിന്ന് പുറത്താക്കപ്പെട്ടു എന്ന് പറയപ്പെടുന്ന പ്രസിഡന്റ്നെ സംരക്ഷിക്കാൻ സിപിഎം Read More…