പൂഞ്ഞാർ: പൂഞ്ഞാർ കുടുംബരോഗ്യ കേന്ദ്രത്തിൽ ഒ പി സമയം, 6 മണി വരെ ആക്കണമെന്നാവശ്യപെട്ടുകൊണ്ട്, പൂഞ്ഞാർ തെക്കേക്കരയിൽ പ്രവർത്തിച്ചു വരുന്ന പൂഞ്ഞാർ കുടുംബരോഗ്യ കേന്ദ്രത്തിൽ, ഒ പി സമയം, 6 മണി വരെ ആക്കണമെന്നാവശ്യപെട്ടുകൊണ്ട്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകി.
നിലവിൽ 4 ഡോക്ടർ മാരും, 3 നേഴ്‌സ് മാരുമുള്ള ഈ ഹോസ്പിറ്റലിന്റെ പ്രവർത്തനം, ഉച്ച കഴിഞ്ഞ് 4 മണിക്ക് അവസാനിക്കുകയാണ്. മഴക്കാലമായതോടെ സാധാരണ ജനങ്ങളും, സ്കൂളിൽ പോകുന്ന കുട്ടികളും, 4 മണി കഴിഞ്ഞ് ഒ പി ഇല്ലാത്തതിനാൽ ചികിത്സ നടത്താൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്,
അടിയന്തിരമായി ഒ പി സമയം, 6 മണി വരെ ആക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോജി തോമസ്, മുതിരന്തിക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ശ്രീമതി രാജമ്മ ഗോപിനാഥ്, പഞ്ചായത്ത് മെമ്പർമാരായ C K കുട്ടപ്പൻ,P G ജനാർദ്ദനൻ,മേരി തോമസ് എന്നിവർ ചേർന്നാണ്,
D M O ക്ക് നിവേദനം നൽകിയത്.