ഈരാറ്റുപേട്ട: നമ്മുടെ സർക്കാർ ആരോഗ്യ സംവിധാനം വൻ പരാജയമാണ്. കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം ഇത് ശരിവെക്കുന്നു. കൂട്ട് ഉത്തരവാദിത്തം നഷ്ടപ്പെട്ട ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത്.
മന്ത്രി സജി ചെറിയാൻ സർക്കാർ ആരോഗ്യ സംവിധാനത്തെ തള്ളി പറയുന്നു. സർക്കാർ ആശുപത്രിയിലെ ചിക്ത്സ എന്റെ ജീവൻ നഷ്ടപ്പെടുത്തുമായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണ് എന്റെ ജീവൻ തിരിച്ച് നൽകിയത് സജി ചെറിയാൻ പറയുന്നു.
വെറും പി.ആർ വർക്കിലൂടെ കെട്ടി പടുത്ത നമ്പർ വൺ ആരോഗ്യ സംവിധാനം കോട്ടയം മെഡിക്കൽ കോളേജ് ദുരന്തത്തോടെ വെറും പൊള്ളയായി. മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഈരാറ്റുപേട്ട പ്രാധമിക ആരോഗ്യ കേന്ദ്രത്തിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കെ.പി.സീ സി. നിർവ്വാഹക സമിതി അംഗം തോമസ് കല്ലാടൻ.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. വി.എം മുഹമ്മദ് ഇല്ല്യാസ് അദ്യക്ഷത വഹിച്ചു. പി.എച്ച് നൗഷാദ് . വർക്കിച്ചൻ വയമ്പോത്തനാൽ, ജോർജ് സബാസ്റ്റ്യൻ, അനസ് നാസർ, കെ.ഇ.എ.ഖാദർ, റോജി പൂഞ്ഞാർ, റോയി തുരുത്തേൽ, ഹരി, ടിജോ കരക്കാട്, കെ.സി.ജയിംസ്, ഷിയാസ് സി.സി.എം. അഭിരാം ബാബു എന്നിവർ സംസാരിച്ചു.