crime

കോട്ടയത്ത് പോലീസുകാർക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കോട്ടയം: കോട്ടയത്ത് പോലീസുകാർക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. കടപ്ലാമറ്റം വയലായിലാണ് പോലീസുകാർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു.

മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേ ഷനിലെ സിപിഒമാരായ മഹേഷ്, ശരത്, ശ്യംകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ലഹരി സംഘത്തിലെ ആറ് പേരെ മരങ്ങാട്ടുപിള്ളി പോലീസ് കസ്റ്റഡി യിലെടുത്തു. വയലാ സ്വദേശികളായ കൈലാസ് കുമാർ, ദേവദത്തൻ, അർജുൻ ദേവ രാജ്, ജെസിൻ ജോജോ, അതുൽ പ്രദീപ്, അമൽ ലാലു എന്നിവരാണ് പിടിയിലായത്.

ഈ സംഘം ലഹരി ഉപയോഗിച്ച ശേഷം ബഹളം വയ്ക്കുന്നു എന്ന വിവരത്തിന്റെഅ ടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് എത്തിയത്. തുടർന്ന് പോലീസുകാർക്ക് നേ രെ ലഹരി സംഘം ആക്രമണം നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *