ഈരാറ്റുപേട്ട: ആറു വയസ്സുകാരിയായ മകളോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പിതാവ് നെച്ചിപുഴൂർ കദളികാട്ടിൽ അനീഷ് കുമാർ. K. S (34) എന്നയാളെ 19 വർഷം കഠിനതടവും, 1,40,000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് ശിക്ഷ വിധിച്ചു.
പ്രതി പിഴ അടച്ചാൽ 1,20,000 /- രൂപ അതിജീവിതക്കു നൽകുന്നതിനും, ഉത്തരവായിട്ടുണ്ട്. ഭാരതിയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും, J.J ആക്റ്റിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
3/5/25 തീയതി രാത്രിയിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാലാ പോലീസ് സ്റ്റേഷൻ SI ആയിരുന്ന ബേബി ജോൺ രജിസ്റ്റർ ചെയ്ത കേസിൽ പാലാ പോലീസ് സ്റ്റേഷൻ SI ആയിരുന്ന ദിലീപ് കുമാർ . K S പ്രതിയെ അറസ്റ്റ് ചെയ്തു.
തുടരന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 22 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്ത കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.





