ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത 11 വയസ്സുള്ള പെൺകുട്ടിയുടെ നേരെ ലൈംഗിക അധിക്ഷേപം നടത്തിയ കേസിലെ പ്രതി കടനാട്, പിഴക് മുഖത്തറയിൽ കരുണാകരൻ (74) എന്നയാളെ 10 വർഷം കഠിന തടവിനും,35000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി.റോഷൻ തോമസ് വിധിച്ചു.
പ്രതി പിഴ അടച്ചാൽ 30,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.., ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 23/11/24 ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മേലുകാവ് പോലീസ് സ്റ്റേഷൻ SI ആയിരുന്ന ഗോപകുമാർ FIR രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ മേലുകാവ് SHO ആയിരുന്ന അഭിലാഷ്. M. D. തുടരന്വേഷണം പൂർത്തിയാക്കി,പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും16 സാക്ഷികൾ 12 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ Adv. ജോസ് മാത്യു തയ്യിൽ ഹാജരായി.