crime

പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 100 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ കേസിലെ പ്രതി കടനാട് നൂറുമല ഭാഗത്ത് മാക്കൽ ജിനു എം ജോയ് എന്നയാളെ 100വർഷം കഠിന തടവിനും 1.25 ലക്ഷം രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി.റോഷൻ തോമസ് വിധിച്ചു.

പ്രതി പിഴ അടച്ചാൽ 1. ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പട്ടികജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്.

24/ 3/ 2018 മുതൽ 2021 ജനുവരി മാസം വരെ നിരവധിതവണ പ്രതി അതിജീവിതയെ പീഡിപ്പിക്കുകയായിരുന്നു. മേലുകാവ് പോലീസ് സ്റ്റേഷൻ SHO ജോസ് കുര്യൻ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യുകയും, ചെയ്ത കേസിൽ തുടരന്വേഷണം നടത്തി പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത് പാലാ ഡിവൈഎസ്പി ആയിരുന്ന ഷാജു ജോസ് ആണ്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 28 സാക്ഷികളെയും48 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്കുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *