കോട്ടയം: വിദ്യാഭ്യാസ നയത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുന്ന ശ്രീ.നരേന്ദ്ര മോഡിയുടെ നേത്യത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ട പിണറായി വിജയന്റെ നേത്വത്വത്തിലുള്ള കേരളാ സർക്കാർ തീരുമാനം ഉചിതവും, സ്വാഗതാർഹവും മാണന്ന് ബി.ജെ.പി കോട്ടയം ജില്ലാ കമ്മറ്റി അംഗം സന്തോഷ് കുഴിവേലി അറിയിച്ചു.
ഉചിതമായ തീരുമാനമെടുത്ത് , ദേശിയതയുടെ ഒപ്പം നിന്ന പിണറായി വിജയൻ സർക്കാരിനെ സന്തോഷ് കുഴിവേലി അഭിനന്ദിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനപ്രിയ പദ്ധതികളിൽ, അന്ധമായ രാഷ്ട്രീയ എതിർപ്പ് മാറ്റി വച്ച് ഇനിയും പിന്തുണയ്ക്കണമെന്ന് സന്തോഷ് കുഴിവേലി കേരള സർക്കാരിനോട് ആവശ്യപെട്ടു.





