general

മണിയംകുന്ന് സെൻറ് ജോസഫ് യുപി സ്കൂളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ്സ് ബോക്സ് സ്ഥാപിച്ചു

മണിയംകുന്ന് സെന്റ് ജോസഫ് യു പി സ്കൂളിൽ സീറോ വേസ്റ്റ് മാനേജ്‌മന്റ് പദ്ധതിക്ക് തുടക്കമായി. ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കുന്നതിനും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ശരിയായ സംസ്കരണത്തിനുള്ള ബോധവൽക്കരണത്തിനുമായി ജോയ് ഓഫ് വേസ്റ്റ് മാനേജ്‌മന്റ് പദ്ധതിക്ക് തുടക്കമായി.

കുട്ടികൾ തങ്ങളുടെ വീടുകളിലെയും, സമീപത്തുള്ള ഭവനങ്ങളിലെയും ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് ഈ ബോക്സിൽ നിക്ഷേപിക്കും. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ദൂഷ്യഫലങ്ങൾ കാര്യക്ഷമമായി ഒഴിവാക്കുവാനും കുട്ടികളിൽ ശരിയായ മാലിന്യ സംസ്കരണബോധം വളർത്തുവാനും ഈ പദ്ധതി ലക്‌ഷ്യം വെക്കുന്നു.

ഹെഡ്മിസ്ട്രസ് സി. റ്റീന ജോസ്, അദ്ധ്യാപകരായ സി.സമന്ത ലിസ് ,അനു ജെയിംസ്, ആൻസി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *