erattupetta

ലഹരി; സമൂഹ വിപത്തിനെതിരെ ഒന്നിച്ചു പോരാടുക: പി.ഡി.പി

ഈരാറ്റുപേട്ട: യുവ തലമുറയെ വഴി തെറ്റിച്ച് സ്വയബോധം നഷ്ടപ്പെടുത്തി വ്യാപകമായ ദുർ പ്രവർത്തികൾക്ക് വഴി തെളിയിക്കുന്ന വൻ വിപത്തായായ മാരകമായ ലഹരിക്കെതിരെ കേരളീയ പൊതു സമൂഹം ഒന്നിച്ചു പോരാടണമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം.എസ് നൗഷാദ് അഭിപ്രായപ്പെട്ടു.

രാജ്യത്തെ പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും സമാധാന അന്തരീഷത്തിനും വേണ്ടി പ്രവർത്തിക്കുവാൻ പ്രാപ്തരായ യുവ തലമുറയെ കുറിച്ച് നാം പ്രതീക്ഷ പുലർത്തുമ്പോൾ ചതി കുഴിയിൽ അകപ്പെട്ട് ജീവിതം തകർക്കുന്ന യുവത്വം ഭയാനകമായ അന്തരീക്ഷത്തിലേക്ക് ചാടുകയാണ് ഈ മഹാ വിപത്തിനെതിരെ നാം ഉണർന്നു പ്രവർത്തിക്കെണ്ട കാലം അതിക്രമിച്ചു എന്നും എം എസ് നൗഷാദ് പറഞ്ഞു.

പി.ഡി.പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി ഈരാറ്റുപേട്ട ജംഗ്ഷനിൽ നടത്തിയ ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ എന്ന യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ലഹരി വിരുദ്ധ പ്രതിജ്ഞ ജില്ലാ പ്രസിഡന്റ് നിഷാദ് നടക്കൽ ചൊല്ലി കൊടുത്തു.

സാമൂഹ്യ പുരോഗതിക്കുവേണ്ടി ഒരോത്തരും ലഹരി ഉപയോഗിക്കുകയോ ഉൽപാദിപ്പിക്കുകയോ വിതരണം നടത്തുകയോ ചെയ്യില്ലാ എന്ന് പ്രതിജ്ഞ എടുക്കണമെന്ന് നിഷാദ് നടക്കൽ അഭ്യർത്ഥിച്ചു. ലഹരി വിരുദ്ധ സന്ദേശം ജില്ലാ സെക്രട്ടറി എം.എ അക്ബർ പ്രകാശനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് നൗഫൽ കീഴേടം അദ്ധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡന്റ് ഓ.എ സക്കരിയാ മണ്ഡലംസെക്രട്ടറി മുജീബ് മഠ ത്തിൽ പറമ്പ് KK റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *