ഈരാറ്റുപേട്ട: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാ റീജനൽ ബിസിനസ് ഓഫീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തപ്പെട്ടു.
സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ക്ലസ്റ്റർ സി. ഇ. ഓ ശ്രീ. പ്രകാശ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനംവും സ്ത്രീകളിൽ വളരെ അധികം കാണപ്പെടുന്ന ഹോർമോൺ അസന്തുലിതത്വം, അനാരോഗ്യകരമായ ജീവിതശൈലി, അമിത സമ്മർദ്ദം പോലുള്ള കാരണങ്ങളാൽ ഉണ്ടാകാവുന്ന PCOD (Polycystic Ovarian Disease) എന്ന ഹോർമോൺ അസന്തുലിതാവസ്ഥക്കായി സൺറൈസ് ഹോസ്പിറ്റൽ ഒരുക്കിയിരിക്കുന്ന പ്രത്യേക PCOD ക്ലിനിക്കിന്റെയും ഉദ്ഘാടനം ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്‌ദുൾ ഖാദർ നിർവ്വഹിച്ചു.

ലോക പ്രശസ്ത ലാപ്പറോസ്കോപിക് സർജനായ ഡോ. ഹഫീസ് റഹ്മാൻ , 30 വർഷത്തിലധികം സേനവ പാരമ്പര്യമുള്ള സീനിയർ കൺസൾറ്റൻറ് ഡോ. ഓമന തോമസ് എന്നിവർ നയിക്കുന്ന ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഏതു തരം സങ്കീർണ സാഹചര്യങ്ങളെയും കൈകാര്യം ചെയ്യുവാൻ സുസജ്ജമാണ്.