general

സ്കൂൾപാർലമെന്റ്: സത്യപ്രതിജ്ഞാചടങ്ങ് നടത്തപ്പെട്ടു

പയ്യാനിത്തോട്ടം : പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ്‌ പബ്ലിക് സ്കൂളിൽ 2024-2025 അധ്യയനവർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ വിജയിച്ചവരും, വിവിധ ക്ലബുകളിലെ ലീഡേഴ്‌സും സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റെടുത്തു.

വിവിധകലാപരിപാടികളോടെ നടത്തിയ ഈ പരിപാടിയിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ റവ. സി. സുനിത H S S സ്വാഗത പ്രസംഗവും, സ്കൂൾ ലോക്കൽ മാനേജർ റ വ. സി. മേരി ഫിലോമിന H S S അധ്യക്ഷ പ്രസംഗവും നടത്തി. ഈ പരിപാടിയിൽ ഈരാറ്റുപേട്ട എസ് ഐ ശ്രീ. സന്തോഷ്‌ എൻ മുഖ്യാതിഥി ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *