kanjirappalli

പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം: യോഗം ചേര്‍ന്നു

കോട്ടയം: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു ചെലവുനിരീക്ഷണവുമായി ബന്ധപ്പെട്ടു ചെലവുനിരീക്ഷകന്‍ കമേലഷ്‌കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു.

കോട്ടയം ജില്ലയിലുള്‍പ്പെട്ട പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളായ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, സി.വി.വിജില്‍, ആന്റീ ഡീഫേസ്മെന്റ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്ളയിംഗ് സ്‌ക്വാഡ് എന്നിവയുടെ നോഡല്‍ ഓഫീസര്‍മാര്‍, ടീം ക്യാപ്റ്റന്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *