പാലാ: മുന്നറിയിപ്പ് ഇല്ലാതെ നടന്ന പാലായിലെ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്കുമൂലം നൂറുകണക്കിന് യാത്രക്കാർ വലഞ്ഞതായും തർക്ക വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് സമരം തീർപ്പാക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അധികൃതരോട് അഭ്യർത്ഥിച്ചു.
സ്വകാര്യ ബസ് മാത്രം സർവ്വീസ് നടത്തുന്നതും പരിമിതമായി മാത്രം കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തുന്നതുമായ റൂട്ടുകളിലെ യാത്രക്കാരാണ് പണിമുടക്കുമൂലം വിഷമത്തിലായത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.