പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെയും, എസ്എംവൈഎം കടുത്തുരുത്തി ഫൊറോനയുടെയും, കടുത്തുരുത്തി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പാറേമാക്കൽ മാർ തോമ്മ ഗോവർണ്ണദോർ മെമ്മോറിയൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് നടത്തപ്പെട്ടു.
മുപ്പതോളം ടീമുകൾ മാറ്റുരച്ച ടൂർണമെൻ്റ് പുരുഷ വിഭാഗത്തിൽ, ഇലഞ്ഞി ഫൊറോനയിലെ മുളക്കുളം യൂണിറ്റ് ചാമ്പ്യന്മാരായി. മൂലമറ്റം ഫൊറോനയിലെ വെള്ളിയാമറ്റം യൂണിറ്റ്, കടപ്ലാമറ്റം ഫൊറോനയിലെ കൂടല്ലൂർ യൂണിറ്റ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വനിതാ വിഭാഗത്തിൽ കോതനല്ലൂർ ഫൊറോനയിലെ മണ്ണാറപ്പാറ യൂണിറ്റ് ചാമ്പ്യൻന്മാരായി. പൂഞ്ഞാർ ഫൊറോനയിലെ പെരിങ്ങുളം യൂണിറ്റ്, കുറവിലങ്ങാട് ഫൊറോനയിലെ മണ്ണയ്ക്കനാട് യൂണിറ്റ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കടുത്തുരുത്തി ഫൊറോന പള്ളി വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ ട്രോഫികൾ വിതരണം ചെയ്തു.
രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ഫൊറോന ഡയറക്ടർ ഫാ. അബ്രാഹം പെരിയപ്പുറത്ത്, ഫാ. ജോൺ നടുത്തടം, രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, ഫാബിയോ ബി ഒഴാക്കൽ, ജോസഫ് വടക്കേൽ, എഡ്വിൻ ജെയ്സ് എന്നിവർ നേതൃത്വം നൽകി.