pala

വിദ്യാഭ്യാസത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി മാതൃകയായി പാലാ സെന്റ് ജോസഫ് ഹോട്ടൽ മാനേജ്‌മന്റ് കോളേജ്

പാലാ: രാജ്യത്തിന്റെ ശക്തിസ്രോതസ് യുവജനങ്ങളാണെന്നും യുവജനങ്ങൾ വിദ്യാഭ്യാസത്തോടൊപ്പം രക്തദാനം പോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി ലോകത്തിന് തന്നെ മാതൃകയാവുകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.

പാലാ സെന്റ് ജോസഫ് ഹോട്ടൽ മാനേജ്‌മന്റ് കോളേജ് ഇക്കാര്യത്തിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു മാർഗ്ഗദർശിയാണെന്നും എം എൽ എ പറഞ്ഞു. പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പാലാ ബ്ലഡ്‌ ഫോറത്തിന്റെയും പാലാ സ്പൈസ് വാലി ലയൺസ് ക്ലബ്ബിൻ്റെയും സഹകരണത്തോടെ നടന്ന മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും വലയിൽ പെടാതെ യൂത്തിനെ സംരക്ഷിക്കുവാനും രക്തദാനം കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് ഓഡിറ്റോറിയത്തിൽ പാലാ രൂപതാ വികാരി ജനറലും കോളേജ് ചെയർമാനുമായ ഫാ. ജോസഫ് മലേപ്പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടർ പ്രഫസർ ഫാ. ജയിംസ് ജോൺ മംഗലത്ത് മുഖ്യപ്രഭാഷണവും നടത്തി.

പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും ലയൺസ് ക്ലബ് ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം വിഷയാവതരണവും നടത്തി. ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പിള്ളിൽ, പ്രിൻസിപ്പൽ ഡോ ഷെറി കുര്യൻ, ഫാ.ജോൺ മറ്റമുണ്ടയിൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജോജൻ തോമസ്, ലയൺസ് ക്ലബ് പ്രസിഡൻ്റ് സുനിൽ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

ക്യാമ്പിൽ 50 വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തു. രക്തദാനക്യാമ്പ് നയിച്ചത് മാർ സ്ലീവാ മെഡിസിറ്റി ബ്ലഡ് ബാങ്ക് ആണ്. ബ്ലഡ് ബാങ്ക് അസിസ്റ്റൻ്റ് മാനേജർ മനു കെ എം , എൻ എസ് എസ് ലീഡർമാരായ ആകാഷ് പി എസ്, പവിത്ര ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *