പാലാ: കേടായ പിക് അപ് വാൻ വർക് ഷോപ്പിലേക്ക് കൊണ്ടു പോയ സർവീസ് ലോറി നിയന്ത്രണം വിട്ടു എതിർദിശയിൽ നിന്നു വാഹനത്തിലും തുടർന്നു കടയിലും ഇടിച്ച് 2 പേർക്ക് പരുക്ക്.
പരുക്കേറ്റ കണ്ണൂർ സ്വദേശി ബെന്നി ജോർജ് ( 53), ഇതര സംസ്ഥാന തൊഴിലാളി സമദുൽ ( 20) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച്ച അർധരാത്രി പാലാ – പൊൻകുന്നം റൂട്ടിൽ ഇളങ്ങുളത്തിനു സമീപമായിരുന്നു അപകടം.കൈയ്യിൽ ഗുരുതര പരുക്കേറ്റ ബെന്നി ജോർജിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.