പാലാ:ഇടമറ്റത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് തെങ്ങിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്. ചേറ്റുതോട് നിന്നും നിന്നും പാലായ്ക്ക് പോയ കുറ്റാരപ്പള്ളില്‍ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്.
ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവർ മുകളേൽ രാജേഷ് എം ജെ യ്ക്കു ഉണ്ടായ ഹൃദയാഘാതമാണ് അപകട കാരണം. ഹൃദയാഘാതത്തെ തുടർന്നു ഡ്രൈവർ രാജേഷ് മരണമടഞ്ഞു.

ബസ് ഓടിക്കുന്നതിനിടെ രാജേഷിന് ഹൃദയാഘാതമുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. പരുക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.