pala

പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ലോഗോ പ്രകാശനം ചെയ്തു

പാലാ : പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ലോഗോ പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രകാശനം ചെയ്തു. എസ്എംവൈഎം രൂപതാ പ്രസിഡന്റ് അൻവിൻ സോണി ഒടച്ചുവട്ടിൽ, ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപതയിലെ ഫൊറോന ഡയറക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്.

രൂപതയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ സഭ, സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ ഗൗരവകരമായ ചർച്ചകൾ നടത്തുന്ന എപ്പാർക്കിയൽ യൂത്ത് അസംബ്ലി സെപ്റ്റംബർ ആദ്യ വാരമാണ് നടക്കപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *