pala

പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ഓഗസ്റ്റ് 31 മുതൽ

പാലാ രൂപതയുടെ എപ്പാർക്കിയൽ യൂത്ത് അസംബ്ലി ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീ യതികളിൽ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തും. യുവജന ങ്ങളുടെ ആത്മീയ, സാമൂഹിക, ബൗദ്ധിക സംഗമമായ യൂത്ത് അസംബ്ലിയിൽ യുവജ നങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യുകയും പരിഹാരമാർഗങ്ങൾ നിർദേശിക്കുകയും ചെയ്യും.

31ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന അസംബ്ലിയിൽ ബിഷപ് മാർ ജോസഫ് കല്ലറ ങ്ങാട്ട്, മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ജോസഫ് കണിയോടിക്കൽ, മോൺ. ജോസഫ് മലേപ്പറമ്പിൽ എന്നിവർ വിവിധ ദിവസങ്ങളിൽ യുവജനങ്ങളുമായി സംവദിക്കും.

രാഷ്ട്രീയനേതാക്കളായ ജിന്റോ ജോൺ, അഡ്വ. റോണി മാത്യു, അഡ്വ. ഷോ ൺ ജോർജ് എന്നിവർ മാധ്യമപ്രവർത്തകൻ ടോം കുര്യാക്കോസിനൊപ്പം പാനൽ ചർ ച്ചയിൽ പങ്കെടുക്കും. സഭ, സംഘടന, രാഷ്ട്രീയം, സംരംഭകത്വം, കുടുംബം, സാങ്കേതികവിദ്യ എന്നീ വിഷ യങ്ങൾ വിശദമായി ചർച്ച ചെയ്യപ്പെടുന്ന അസംബ്ലിയിൽ സഭാതലത്തിലുള്ള മറ്റു യു വജനസംഘടനാ പ്രതിനിധികളും രൂപതയിലെ വിവിധ സംഘടനാ ഡയറക്ടർമാരും വിവിധ ദിവസങ്ങളിലായി പങ്കെടുക്കും.

ഇരുനൂറോളം യുവജന പ്രതിനിധികൾ പങ്കെടുക്കുന്ന അസംബ്ലി സെപ്റ്റംബർ രണ്ടി ന് ഉച്ചകഴിഞ്ഞ് ഒന്നിന് സമാപിക്കും. എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്ര ട്ടറി റോബിൻ ടി. ജോസ് താന്നിമല, ട്രഷറർ എഡ്വിൻ ജെയ്സ്, സംസ്ഥാന സിൻഡി ക്കറ്റംഗം മിജോ ജോയി, ഓഫീസ് സെക്രട്ടറി ഡോൺ ജോസഫ് സോണി എന്നിവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *