പാലാ: നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലാ കെ.എം.മാണി ബൈപാസിൽ അവശേഷിക്കുന്ന ഏതാനും മീറ്റർ ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് നഗരസഭയും കക്ഷി ചേരുമെന്ന് നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു.
ഏറ്റെടുക്കൽ നടപടികൾ അതിശ്ചിതമായി നീണ്ടുപോകുന്നത് വലിയ ഗതാഗത കുരുക്കിന് അരുണാപുരം ആശുപത്രി ജംഗ്ഷനിൽ ഇടയാക്കുന്നു. ഏറ്റെടുക്കലിനായി എസ്റ്റിമേറ്റ് പുതുക്കുന്നതിന് സർക്കാരിനോട് അവശ്യപ്പെടും കോടതി വ്യവഹാരത്തിൽ ഉടൻ തീർപ്പുണ്ടാക്കുന്നതിന് നഗരസഭ കൂടി കക്ഷി ചേരുമെന്നും ചെയർമാൻ പറഞ്ഞു.
വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സാവിയോ കാവുകാട്ടാണ് വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഭൂമി ഏറ്റെടുക്കൽ വിഷയം നഗരസഭാ കൗൺസിലിൻ്റെ ശ്രദ്ധയിൽ അവതരിപ്പിച്ചത്. ഇതു സംബന്ധിച്ച ചർച്ചയിൽ ആൻ്റോ പടിഞ്ഞാറേക്കര ,ജോസിൻ ബിനോ, ആർ.സന്ധ്യ, ജോസ് ചീരാംകുഴി തുടങ്ങിയവർ പങ്കെടുത്തു.