പാലാ: സ്വകാര്യ ആശുപത്രികളിൽ മാത്രം ലഭ്യമാക്കിയിരുന്ന വേദനരഹിത പ്രസവം കോട്ടയം ജില്ലയിൽ പാലാ ജനറൽ ആശുപത്രിയിൽ ജനുവരി മാസത്തിലാണ് ആദ്യമായി നടന്നത്. കാസർഗോഡ് സ്വദേശിനിയായ യുവതിക്കാണ് ആദ്യമായി സൗകര്യം ലഭ്യമാക്കിയത്.
അമ്മയും കുഞ്ഞും സുഖമായി ആശുപത്രി വിടുകയും ചെയ്തു. സർക്കാർ മേഖലയിൽ ജില്ല യിൽ കോട്ടയം മെഡിക്കൽ കോളേജിൽ മാത്രമാണ് ടി സൗകര്യം നില വിൽ ഉണ്ടായിരുന്നത്. വേദനരഹിതമായി പ്രസവിക്കുന്നതിന് Entonox എന്ന വാതകം ശ്വസിക്കാം.
പ്രസവ സമയത്ത് ഒരാൾക്ക് കൂടി നിൽക്കാനും (birth companion) അനവദിക്കുന്നുണ്ട്. വളരെ തുച്ഛമായ നിരക്കിലാണ് ഈസൗകര്യം ലഭ്യമാക്കുന്നത്. ഗൈനക് വിഭാഗത്തിലെ ഡോ. തോമസ് കുര്യാക്കോസ്, ഡോ. ആശാറാണി, ഡോ. രശ്മി കൃഷ്ണ, ഡോ. വിജില ക്ഷ്മി, ഡോ. നമിത, ഡോ. ലക്ഷ്മി എന്നിവർ അടങ്ങിയ ടീമാണ് ഇതിന് നേതൃത്വം നൽകി വരുന്നത്.
ഈ സംവിധാനം പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് പ്രസവ സൗകര്യം തേടി വരുന്ന എല്ലാ വിഭാഗത്തിനും ലഭ്യമാണ് എന്ന വിവരം ആശുപത്രി സൂപ്രണ്ട് ഡോ.അഭിലാഷ് ടി. പി. അറിയിച്ചു.