പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി
എൻ രാമചന്ദ്രന്റെ സംസ്കാരം ഇന്ന്. രാവിലെ 9:30 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ മൃതദേഹം പൊതുദർശത്തിന് വെയ്ക്കും.പതിനൊന്ന് മണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തിലായിരിക്കും സംസ്കാരം .
പൊതുപ്രവർത്തനവും ചെറിയ ബിസിനസുമായി മാമംഗലത്തായിരുന്നു താമസം. ദുബായിൽ നിന്നെത്തിയ മകൾ ആരതിക്കും പേരക്കുട്ടികൾക്കുമൊപ്പമായിരുന്നു കശ്മീരിലേയ്ക്ക് പോയത്. 23 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം റിനൈ മെഡിസിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.