പാലാ: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ടും മരണമടഞ്ഞവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേർന്നും പാലാ പൗരാവകാശ സംരക്ഷണ സമിതി പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ സങ്കടധർണ്ണ നടത്തി.
ഭീകരവാദികളായ പാകിസ്ഥാനെ വിമർശിച്ചും കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധക്ഷണിച്ചുകൊണ്ടുമുള്ള പ്ലാകാർഡുകളും ഉയർത്തിയിരുന്നു. ധർണ്ണ സമരം യു.ഡി.എഫ്. ചെയർമാൻ പ്രൊഫ. സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണർകാട്ട് അദ്ധ്യക്ഷത വഹിച്ചു.
എൻ. സുരേഷ്, മൈക്കിൾ കാവുകാട്ട്, ജോസ് വേരനാനി, എം.പി. കൃഷ്ണൻനായർ, ടോണി തൈപ്പറമ്പിൽ, ഷോജി ഗോപി, താഹ തലനാട്, ടോം നല്ലനിരപ്പേൽ, പ്രശാന്ത് വള്ളിച്ചിറ, ഷൈല ബാലു, കിരൺ അരീക്കൽ, ബേബി കീപ്പുറം, ഇസി വള്ളിച്ചിറ എന്നിവർ പ്രസംഗിച്ചു.