vakakkad

ആത്മവിശ്വാസവും നിരന്തരമായ പരിശ്രമവും വിജയത്തിന് അനിവാര്യം: പി മേരിക്കുട്ടി ഐഎഎസ്

വാകക്കാട്: ആത്മവിശ്വാസവും നിരന്തരമായ പരിശ്രമവും സത്യത്തിൽ അടിയുറച്ചുള്ള പ്രവർത്തനങ്ങളും വിജയത്തിന് അനിവാര്യമാണെന്ന് പാലക്കാട് ജില്ലാ മുൻ കളക്ടറും പഞ്ചായത്ത് ഡിപ്പാർട്ട്മെൻറ് മുൻ ഡയറക്ടറുമായ പി മേരിക്കുട്ടി ഐഎഎസ്.

വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലാണ് അവർ ഇപ്രകാരം പറഞ്ഞത്. വാകക്കാട് സ്കൂളിൽ 1976 എസ് എസ് എൽ സി ബാച്ചിലെ അംഗമായ പി മേരിക്കുട്ടി അന്നത്തെ അധ്യാപകരും സഹപാഠികളും നൽകിയ പ്രോത്സാഹനത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു.

സ്കൂൾ കാലഘട്ടത്തിൽ അധ്യാപകർ നൽകിയ മാർഗ്ഗദർശനങ്ങളാണ് തനിക്ക് ജീവിതത്തിൽ എന്നും പ്രചോദനമായിത്തീർന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *