അരുവിത്തുറ: പടന്നമാക്കൽ പി. ജെ. തോമസ് (80) അന്തരിച്ചു. പരേതൻ മീനച്ചിൽ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പാലാ റിട്ട. സെക്രട്ടറിയും മീനച്ചിൽ ഈസ്റ്റ് അർബൻ കോ -ഓപ്പറേറ്റീവ് ബാങ്ക് പൂഞ്ഞാർ മുൻ ഡയറക്ടർ ബോർഡ് അംഗവുമാണ്.
ഭാര്യ: ആലിസ് ജോസഫ് മീനച്ചിൽ നന്തികാട്ടുകണ്ടത്തിൽ കുടുബംഗമാണ്. മക്കൾ: അനില ടോം (താലൂക്ക് ഓഫീസ് കാഞ്ഞിരപ്പള്ളി), വിമല ടോം (അധ്യാപിക ജി. എച്ച്. എസ്. എസ്. അടുക്കം).
മരുമക്കൾ : ജോജി അബ്രഹാം മുരിക്കോലിൽ കുടക്കച്ചിറ (പ്രധാമധ്യാപകൻ സെന്റ് മേരീസ് ഭരണങ്ങാനം), ഡിനിഷ് ജോസ് (അസി. ഡയറക്ടർ സഹകരണ വകുപ്പ് ). മൃതദേഹം ഇന്ന് (ചൊവ്വാഴ്ച) 5 മണിക്ക് വീട്ടിലെത്തിക്കും. സംസ്കാരം നാളെ (ബുധനാഴ്ച്ച) രണ്ടിന് അരുവിത്തുറ സെന്റ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ.