കൊഴുവനാൽ: പെരുമണ്ണിൽ പി.ജെ.ജോസഫ് (കുഞ്ഞേപ്പ്–89) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോൺസ് നെപുംസ്യാൻസ് പള്ളിയിൽ. ഭാര്യ: ആറുമാനൂർ കുറ്റിയിട്ടയിൽ ഏലിക്കുട്ടി ജോസഫ്.
മക്കൾ: ജോണി ജോസഫ്, സജി ജോസഫ്, ഡോ. സിബി ജോസഫ് (പ്രിൻസിപ്പൽ, സെന്റ് ജോർജ് കോളജ് അരുവിത്തുറ), സാബു ജോസഫ് (എച്ച്എസ്എസ്ടി സെന്റ് മേരീസ് എച്ച്എസ്എസ് അറക്കുളം), റാണി ജോസഫ്, സോജൻ ജോസഫ് (എച്ച്എസ്എസ്ടി ഗവ. എച്ച്എസ്എസ് അരീപ്പറമ്പ്).
മരുമക്കൾ: സെലിൻ ജോണി (പുത്തൂർ), കൊച്ചുറാണി സജി വെട്ടത്തിൽപടി, ബിന്ദു മാത്യു (എച്ച്എസ്എസ്ടി സെന്റ് ജോർജസ് എച്ച്എസ്എസ് അരുവിത്തുറ), പോൾസി മണവത്ത് (എച്ച്എസ്എസ്ടി സെന്റ് ജോൺസ് എൻഎച്ച്എസ്എസ് കൊഴുവനാൽ), പി.കെ.തോമസ് പുതുമന കുന്നത്ത്, ഡീന മാത്യു (എച്ച്എസ്ടി സെന്റ് ജോസഫ്സ് എച്ച്എസ് മറ്റക്കര).