ആശാവർക്കർമാരുടെ “ആശ” അല്ല, അവരുടെ ഏറ്റവും പ്രധാനപ്പെട്ട “ആവശ്യ”മാണ് സമരക്കാർ ഉന്നയിക്കുന്നത് എന്ന് സിപിഎം കക്ഷിയും കേരള സർക്കാരും മനസ്സിലാക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.

അവരുടെ ന്യായമായ ആവശ്യങ്ങളെ പുച്ഛിച്ചുതള്ളുന്ന സിപിഎം, സമരം നിർത്തി ജോലിക്ക് പ്രവേശിക്കുന്നില്ലെങ്കിൽ “പകരം ആളെ നിയമിക്കും”, എന്നാണ് ഇപ്പോൾ പറയുന്നത്. സിപിഎം നടത്തുന്ന സമരങ്ങളിലും സർക്കാരിനും പാർട്ടിക്കും “ഇതേ നയമാണോ” എന്നും പി.സി തോമസ് ചോദിച്ചു.
