തീക്കോയി: കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാർ ഇലക്ട്രോണിക്സ് വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തീക്കോയി ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി റോബോട്ടിക്സിൽ റോബോ വൈബ് എന്ന പേരിൽ ഏകദിന ശില്പശാല നടത്തി.
സ്കൂൾ സൂപ്രണ്ട് ശ്രീ.വിപിൻ ജി കൃഷ്ണ ശില്പശാല ഉദ്ഘാടനം നടത്തി.ശില്പശാലയോട് അനുബന്ധിച്ച് ഫ്യൂച്ചർ ടെക്നോളജി എന്ന വിഷയത്തിൽ ക്ലാസ്സ്, ക്വിസ് മത്സരം എന്നിവ നടത്തുകയും തുടർന്ന് ഐ. എച്ച്. ആർ. ഡി നടത്തുന്ന ജനറേറ്റീവ് AI കോൺക്ലവിനെ പറ്റി വിശദീകരിക്കുകയും ചെയ്തു.
ക്വിസ് മത്സര വിജയികൾക്ക് കോളേജ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ശ്രീമതി ഫ്ലവർ എബ്രഹാം മുണ്ടക്കൽ സമ്മാന വിതരണം നടത്തി.





