general

വെള്ളികുളംസ്കൂളിൽ അധ്യാപകർക്കായി ഏകദിന ശില്പശാല നടത്തി

വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് ഹൈസ്കൂളിലെ അധ്യാപകർക്കായി ഏകദിന ശില്പശാല നടത്തപ്പെട്ടു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻ പുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം ശില്പശാല ഉദ്ഘാടനം ചെയ്തു. ഈ നൂറ്റാണ്ടിലെ വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികൾ , നൂതന കാഴ്ചപ്പാടുകൾ,അധ്യാപക- വിദ്യാർത്ഥി സൗഹൃദ കാഴ്ചപ്പാട്,വിദ്യാർത്ഥികളുടെ മനശാസ്ത്രപരമായ നിലപാടുകൾ,മൂല്യാധിഷ്ഠിത പരിശീലനത്തിന്റെ പ്രസക്തി.

തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ച്സൈക്കോളജിസ്റ്റും മോട്ടിവേറ്ററുമായ ഡോ. സെബിൻ . എസ് കൊട്ടാരം ശില്പശാലയ്ക്ക് നേതൃത്വം നൽകി. അധ്യാപക മനശാസ്ത്ര വിശകല കുറിച്ച് ചർച്ച നടത്തി.

മാർട്ടിൻ പി. ജോസ് പ്ലാത്തോട്ടം, സിനി ജെയിംസ് വളയത്തിൽ, എൽസാ സെബാസ്റ്റ്യൻ, ജോമി ആന്റണി കടപ്പാക്കൽ,സിസ്റ്റർ ലിറ്റിൽ ഫ്ലവർ,സിസ്റ്റർ മേരി ആഗ്നസ് അധികാരത്തിൽ, ജെസ്ബിൻ വാഴയിൽ, ഹണിമോൾ .എസ് . കുളങ്ങര,ജോസഫ് കടപ്പാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *