ചേർപ്പുങ്കൽ: ബി വി എം കോളേജിൽ കമ്പ്യൂട്ടർ പഠിപ്പിക്കാൻ തുടങ്ങിയതിന്റെ നാല്പതാം വർഷത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ, ഹൈ സ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ അധ്യാപർക്കായി നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള അധ്യാപനം (teaching with AI) എന്ന വിഷയത്തിൽ ഏകദിന പരിശീലനം ഡിസംബർ 21 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ നൽകുന്നു.
കാലത്തിനൊത്തുള്ള മികവ് നേടാൻ അധ്യാപകർക്കു ഇത് സഹായകരം ആവും. പ്രവേശനം സൗജന്യമാണ്. ഉച്ചഭക്ഷണം നൽകും. താല്പര്യം ഉള്ള അധ്യാപകർ പേര് മുൻകൂറായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9037295458/ 9605955796 ഈ നമ്പറിൽ വിളിക്കുക.





