ഇടമറുക്: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ഇടമറുക് വായനശാലയിൽ വച്ച് കെ.എസ്. തോമസ്, കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായി 100 ഓണക്കിറ്റുകൾ വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കോനുക്കുന്നേലിൻറ അദ്ധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും പ്രൊഫ. റോയി തോമസ് കടപ്ലാക്കൽ വിഷയാവതരണവും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അനുരാഗ് പാണ്ടിക്കാട്ട്, അജിത് പെമ്പിളകുന്നേൽ ക്ലബ്ബ് പ്രസിഡന്റ് മനേഷ് കല്ലറക്കൽ ലയൺ മെമ്പർമാരായ റ്റിറ്റോ തെക്കേൽ, മാത്യു വെള്ളാപ്പാണിയിൽ, സണ്ണി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.