കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കോട്ടയം ജില്ലയുടെ കീഴിൽ കോഴയിൽ പ്രവർത്തിക്കുന്ന ജില്ലാ മണ്ണു പരിശോധനാ ശാലയുടെയും സഞ്ചരിക്കുന്ന മണ്ണു പരിശോധനാ ശാലയുടെയും മിത്ര കീട പ്രജനന കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം നടന്നു.
ജില്ലയിലെ കർഷകർക്ക് ഏറെ ഗുണം ലഭിക്കുന്ന ഈ ഓഫീസുകളിൽ ജോലി സമയത്തെ ബാധിക്കാതെ ഉച്ച ഭക്ഷണ സമയത്താണ് പരിപാടികൾ സംഘടിപ്പിച്ചത്. അത്തപ്പൂക്കളം ഇട്ട് പലതരം ഒണക്കളികളും മത്സരങ്ങളും സംഘടിപ്പിച്ച് വിഭവ സമൃദ്ധമായ സദ്യയും കഴിച്ചാണ് ഓണാഘോഷം കൊണ്ടാടിയത്.
സയന്റിഫിക് അസിസ്റ്റന്റ് ശ്രീ അനൂപിന്റെ നേതൃത്വത്തിൽ മൂന്ന് ഓഫീസുകളിലെയും ജീവനക്കാർ ഓണാഘോഷത്തിൽ സജീവമായി പങ്കെടുത്തു.