poonjar

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ; പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമര ജ്വാല നടത്തി

പൂഞ്ഞാർ :ഛത്തീസ്ഗഡിലെ ബിജെപി സർക്കാർ, കള്ള കേസുണ്ടാക്കി, അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന രണ്ട്‌ മലയാളി കന്യാസ്ത്രീകളെ, മോചിപ്പിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ, മെഴുകുതിരികൾ കത്തിച്ചു പിടിച്ചുകൊണ്ട് പ്രതിഷേധ സമര ജ്വാല നടത്തി.

കേരളത്തിൽ ക്രിസ്ത്യൻ സ്നേഹം കപടമായി പ്രകടിപ്പിച്ചുകൊണ്ട്, കീരിടവും കേക്കുമായി നടക്കുന്ന ബിജെപി, വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ സമൂഹത്തെയും മറ്റ് ന്യൂന പക്ഷ വിഭാഗങ്ങളെയും
പീഡിപ്പിക്കുകയും, ജയിലിൽ ഇടുകയുമാണെന്ന്, പ്രതിഷേധ ജ്വാല ഉൽഘാടനം ചെയ്തു കൊണ്ടു മുല്ലപെരിയാർ സംരക്ഷണ സമിതി രക്ഷാധികാരിഫാ :ജോയി നിരപ്പിൽ C M I പറഞ്ഞു.

മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ റോജി തോമസ് മുതിരേന്തിക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ സമര ജ്വാലയിൽ കെസിബിസി, മദ്യ വിരുദ്ധ കമ്മിഷൻ ചെയർമാൻ പ്രസാദ് കുരുവിള നടത്തിയ മുഖ്യപ്രഭാഷണത്തിൽ, കോൺഗ്രസ്‌,ഇന്ത്യയിൽ അധികാരത്തിൽ വന്നാൽ മാത്രമേ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് രക്ഷ ഉണ്ടാവുകയുള്ളുയെന്ന് അഭിപ്രായപെട്ടു.

നുറു കണക്കിന് ആൾക്കാർ പങ്കെടുത്ത, പ്രതിഷേധ സമര ജ്വാലയിൽ, ജോർജ് സെബാസ്റ്റ്യൻ,M C വർക്കി, അജിത് കുമാർ, നെല്ലിക്കചാലിൽ, ടോമി മാടപ്പള്ളി, പൂഞ്ഞാർ മാത്യു അപ്പച്ചൻ മൂശാരിപറമ്പിൽ, സണ്ണി ഞള്ളക്കടൻ, സജി കൊട്ടാരം, C K കുട്ടപ്പൻ, സണ്ണി കല്ലറ്റ്, വിജയ കുമാരൻ നായർ, സതീഷ് വള്ളിയിൽ, അനീഷ്‌ കീച്ചേരി ജോസ് ഇളംതുരുത്തി, ജോയി കല്ലറ്റ്, ബേബി കുന്നിൻ പുരയിടം,മാത്യു തുരുതേൽ,
സാജൻ വാഴ, ജോജോ വാളപ്ലാക്കൽ ജോബി തടത്തിൽ മനു നടുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *