general

എൻഎസ്എസ് ദ്വിദിനക്യാമ്പ് തുടങ്ങി

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ദ്വിദിന ക്യാമ്പ് തുടങ്ങി. പിടിഎ പ്രസിഡന്റ് രാജേഷ് മലയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് ഉദ്ഘാടനം നിർവഹിച്ചു.

ഹയർസെക്കൻഡറി പ്രിൻസിപ്പൽ രാജേഷ് എം പി എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ പി ബി എം പി ടി എ പ്രസിഡന്റ് മാനസി അനീഷ് പിടിഎ വൈസ് പ്രസിഡന്റ് സനിൽ കെ റ്റി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി അധ്യാപകനായ രതീഷ് വിഎസ് എൻഎസ്എസ് വോളണ്ടിയർ ലീഡർമാരായ അഭിനവ് ഫർസാന എന്നിവർ സംസാരിച്ചു.

തുടർന്ന് എൻഎസ്എസ് സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ജോജി അഗസ്റ്റിൻ നയിച്ച ആക്ടിവിറ്റി സെക്ഷൻ നടന്നു. ഉച്ചഭക്ഷണത്തിനുശേഷം എരുമേലി എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ഷെഫീഖ് എം എ നയിച്ച വർജ്യം ഓറിയന്റേഷൻ ക്ലാസ്സ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *