uzhavoor

ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ പുതിയ ഒരു വഴി കൂടി യാഥാർഥ്യമായി

ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ പുതിയ ഒരു വഴി കൂടി യാഥാർഥ്യമായിരിക്കുകയാണ് എന്ന് വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. അരീക്കര പുതുവേലി PWD റോഡിനു സമീപമാണ് പുതിയ റോഡ് യാഥാർദ്യമായിരിക്കുന്നത്.

വഴിക്ക് സാമ്പത്തികമായ സഹകരണം നൽകി നേതൃത്വം നൽകിയ ജോസ് പി യു പാണ്ടിയാംകുന്നേൽ, സ്ഥലം വിട്ടു നൽകിയ പ്രൊഫസർ രമണി ജോസ് കണിയാംകുടിലിൽ, പ്രമോദ് കെ കെ കണിയാപറമ്പിൽ, ഷാജി കെ കെ കണിയാപറമ്പിൽ, സതീശൻ കെ കെ ഉദയപ്പാറയിൽ,സൗമ്യ കൃഷ്ണൻ ഉദയപ്പാറയിൽ, സദാശിവൻ കെ കെ ഉദയപ്പാറയിൽ എന്നിവർക്കും സഹകരിച്ചസൈമൺ തോമസ് വടക്കേതൊട്ടിയിൽ ഉൾപ്പെടെ ഉള്ളവർക്ക് അഭിനന്ദനങ്ങൾ നേരുന്നതായും ഉടൻതന്നെ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ടി വഴി ഉൾപ്പെടുത്തി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകും എന്നും വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *