moonilavu

മൂന്നിലവ് സെൻ്റ്. പോൾസ് സ്കൂളിൽ നെൽസൺ ഡാൻ്റെ അനുസ്മരണവും രക്തദാന ക്യാമ്പും

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന, അകാലത്തിൽ നിര്യാതനായ നെൽസൺ ഡാൻ്റെ സാറിൻ്റെ അനുസ്മരണവും രക്തദാന ക്യാമ്പും 2025 ആഗസ്റ്റ് 14 വ്യാഴാഴ്ച രാവിലെ 9:30 മുതൽ 12:15 PM വരെ HSS ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ്.

സ്കൂൾ മാനേജർ റവ.ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിക്കുന്ന യോഗം പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യുന്നതാണ്. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ചാർളി ഐസക്ക് അനുസ്മരണ പ്രഭാഷണം നടത്തും.

ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. മായ അലക്സ്, പാലാ ബ്ലഡ് ഫോറം കൺവീനർ ശ്രീ. ഷിബു തെക്കേമറ്റം, PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം, പ്രിൻസിപ്പൽ ശ്രീ. ബിനോയി ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ തദവസരത്തിൽ സംസാരിക്കുന്നതാണ്.

മരിയൻ മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് പാലാ, IHM ബ്ലഡ് ബാങ്ക് മേരിഗിരി , ഭരണങ്ങാനം എന്നിവരുടെ സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീം (NSS), പാലാ ബ്ലഡ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *