politics

NDA സ്ഥാനാർഥി പിസി ജോർജിന്റെ വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം

തീക്കോയി: പൂഞ്ഞാർ നിയോജകമണ്ഡലം NDA സ്ഥാനാർഥി പിസി ജോർജിന്റെ വാഹന പര്യടനം തീക്കോയി, വാഗമൺ- വഴിക്കടവിൽ ബിജെപി ആലപ്പുഴ മേഖലാ പ്രസിഡന്റ് എൻ ഹരി ഉദ്ഘാടനം നിർവ്വഹിച്ചു.

തുടർന്ന് നിരവധി സ്വീകരണ സ്ഥലങ്ങളിൽ പ്രവർത്തകരും, പൊതുജനങ്ങളും ആവേശോജ്ജ്വലമായ സ്വീകരണങ്ങളൊരുക്കി, പ്രചരണ മേൽനോട്ടങ്ങൾക്ക് ചുക്കാൻ പിടിക്കാൻ മഹാരാഷ്ട്രയിൽ നിന്നും മുൻ മന്ത്രിയും ബിജെപി നേതാവുമായ ഡോ. പരിണയ് ഫുകെ,ബിജെപി നാഗ്പൂർ ജില്ലാ പ്രസിഡന്റ് പ്രശാന്ത് വാസങ്കർ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.

പര്യടനം കടന്നുപോയ വഴിയിൽ പിസി ജോർജിനെ കാത്ത് കുട്ടികളടക്കം പുഷ്പങ്ങളും,മാലകളും,ഷോളുകളുമായി സ്വീകരണമൊരുക്കി. മണ്ഡലം പ്രസിഡന്റ് ജോജിയോ ജോസഫ്, സജി കുരീക്കാട്ട്, ലാലി പി വി, ക്ലിന്റ് അരീപ്ലാക്കൽ, അപ്പച്ചൻ പുല്ലാട്ട്, വിമൽ വഴിക്കടവ്, സജീവ് മാപ്രയിൽ, ബി ആർ മഞ്ജീഷ്, കെ വി നാരായണൻ, ശ്രീകാന്ത് എം.എസ്, ചെയ്സ് ഞള്ളമ്പുഴ, ഇ.ഡി രമണൻ,ജോസ് ഫ്രാൻസിസ്,അജിത മോഹൻദാസ്, തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *