അരുവിത്തുറ: ദേശീയ ബഹിരാകാശ ദിനാചരണത്തിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് കോളജ് ഫിസിക്സ് റിസേർച്ച് ആൻഡ് പിജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
‘ഇന്ത്യൻ ബഹിരാകാശ സങ്കേതികവിദ്യയും മുന്നേറ്റവും ഇന്ന്, നാളെ’ എന്ന വിഷയത്തിൽ വിദ്യാർഥികൾക്കു വേണ്ടി സിംപോസിയം സംഘടിപ്പിച്ചു. വിദ്യാർഥികൾ ഇൻഡ്യയുടെ ശൂന്യാകാശ ഗവേഷണ മേഖലയുടെ ചരിത്രം, വളർച്ച, ഭാവി എന്നിവയെ കുറിച്ച് ആശയസംവാദം നടത്തി.
സിംപോസിയത്തിൽ ബിറ്റി ജോസഫ്, ഡാനാ ജോസ്, മരിയ ജോസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ഇതോടൊപ്പം ദേശീയ ബഹിരാകാശ ദിന പ്രശ്നോത്തരിയും സംഘടിപ്പിച്ചു.
മത്സര വിജയികൾക്ക് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചടങ്ങിൽ ഫിസിക്സ് വിഭാഗം മേധാവി ഡോ. സന്തോഷ് കുമാർ, ഐക്യൂഎസി കോഡിനേറ്റർ ഡോ. സുമേഷ് ജോർജ്, പ്രോഗ്രാം കോഡിനേറ്റർ നിഷാ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.