കരൂർ ഗ്രാമപഞ്ചായത്ത് നാഷണൽ ആയിഷ് മിഷൻ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി കുടക്കച്ചിറയുടെ നേതൃത്വത്തിൽ പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണം 23/06/2024 (ഞായറാഴ്ച )കുടക്കച്ചിറ സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിൽ നടത്തപ്പെട്ടു.
കരൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ശ്രീ സാജു ജോർജ് സ്വാഗതം ആശംസിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനസ്യ രാമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ബെന്നി വർഗീസ് മുണ്ടത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മഞ്ജു ബിജു മുഖ്യപ്രഭാഷണം നടത്തുകയും കുടക്കച്ചിറ സെന്റ് ജോസഫ് പള്ളി വികാരി ഫാ. തോമസ് മടത്തിപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.
ക്ഷേമ കാര്യ കമ്മിറ്റീ ചെയർപേഴ്സൺ ശ്രീ മോളി ടോമി ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്പോർട്സ് കൗൺസിൽ യോഗ ഒളിമ്പ്യാടിൽ ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത കുട്ടികളെ യോഗത്തിൽ അനുമോദിച്ചു.
തുടർന്ന് കുടക്കച്ചിറ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി യോഗ ഇൻസ്ട്രക്ടർ അമൃത ദാസിന്റെ നേതൃത്വത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും മെഗാ യോഗ ഡിസ്പ്ലേയും നടന്നു. കുടക്കച്ചിറ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ജിൻസി കുര്യാക്കോസ് യോഗത്തിൽ കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു.