എരുമേലി: മൈസൂരുവിൽ ബൈക്ക് തെന്നിമറിഞ്ഞ് ഡിവൈഡറിലിടിച്ച് എരുമേലി സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമലി മുക്കൂട്ടുതറ പാണപിലാവ് എരുത്വാപ്പുഴ കളത്തൂർ ബിജു സുനിത ദമ്പതിക ളുടെ ഏക മകൾ കാർത്തിക ബിജു (25) ആണ് മരിച്ചത്.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജിയോളജി സ്റ്റായി ജോലി ചെയ്തിരുന്ന കാർത്തിക അവധിക്ക് നാട്ടിലേക്ക് സുഹൃത്തിന്റെ ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൈസൂരു-നഞ്ചൻ ഗുഡ് ദേശീയപാതയിലാണ് അപകടം നടന്നത്. ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറി യുകയായിരുന്നുവെന്ന് ബന്ധുക്കളെ പോലിസ് അറിയിച്ചു. റോഡ് പണി നടക്കുന്നതിനാൽ ബൈക്ക് തെന്നി മറിഞ്ഞാണ് ഡിവൈഡറിലിടിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന പാലക്കാട് ഒറ്റപ്പാലം മാങ്കോട് തൃക്കടേരി ചാമണ്ണൂർ ജി. ഗിരിശങ്കർ തരകൻ (26) ഗുരുതര പരിക്കുക ളോടെ മൈസൂരു ജെഎസ്എസ് ആശുപത്രിയിൽ ചികിത്സയിലാണ്.