സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഹൈജമ്പിൽ ഗോൾഡ് മെഡലും , നൂറ് മീറ്റർ, ഇരുനൂറ് മീറ്റർ റിലേയിലും വെള്ളി മെഡൽ നേടി കേരള ഒളിമ്പിക്സിൽ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ദേശീയ കായികമേളയിൽ പങ്കെടുക്കാൻ അർഹത നേടിയ മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർത്ഥിയായ ജുവൽ തോമസിനെയും ഒന്നാം വർഷ വിദ്യാർത്ഥിയായ ശ്രീഹരി സി ബിനുവിനെയും, കോട്ടയം റവന്യൂ ജില്ലാ കായിക മേള വിജയികളെയും ഹൈറേഞ്ചസ്പോർട്സ് അക്കാദമി കോച്ച് സന്തോഷ് ജോർജിനെയു നവംബർ 11 ന് ഉച്ചക്കഴിഞ്ഞ് 3 മണിയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പി ടി എയുടെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു.
പിടിഎ പ്രസിഡന്റ് രാജേഷ് മലയിൽ അധ്യക്ഷത വഹിക്കും.മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ് ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ് മുഖ്യപ്രഭാഷണം നടത്തും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം കെഎൻ സോമരാജൻ ആശംസ അർപ്പിക്കുന്നതാണ്.





