general

ഗവൺമെൻറ് സ്കൂളുകളിൽ വച്ച് മുരിക്കും വയൽ ഒന്നാം സ്ഥാനത്ത്

മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 32 പോയിൻ്റോടെ ഒന്നാം സ്ഥാനത്ത്. ആറ് ഗോൾഡ് മെഡലും,ആറ് വെങ്കല മെഡലും ആണ് വിജയികൾ കരസ്ഥമാക്കിയത്.

കിഴക്കൻ മലയോര ഗ്രാമമായ മുരുക്കും വയലിന് സന്തോഷത്തിൻ്റെ ദിനങ്ങൾ കൂടിയാണ്. കായിക അധ്യാപകനായ സുധീഷ് കെ എം ൻ്റെ ഹൈറേഞ്ച് സ്പോർട്സ് അക്കാദമി ഡയറക്ടർ സന്തോഷ് ജോർജിന്റെയും, നിരന്തരമായ പരിശീലനമാണ് കുട്ടികളെ ഇത്തരത്തിൽ വിജയത്തിലേക്ക് എത്താൻ സാധിച്ചത്.

വിജയാഘോഷം തിങ്കളാഴ്ച രാവിലെ 10.30 ന് മുരിക്കു വയലിൽ നിന്നുംറാലി ആയി പുറപ്പെട്ട് പുഞ്ചവയൽ ജംഗ്ഷനിൽ പി ടി എ പ്രസിഡണ്ട് കെ റ്റി സനിലിൻ്റെ അധ്യക്ഷതയിൽചേരുന്ന യോഗത്തിൽ,വിജയികളെ അനുമോദിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *