മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 75 -ാം മത് ഭരണഘടന ദിനാചരണം പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി വി അധ്യക്ഷത വഹിച്ചു.
പി ടി എ പ്രസിഡണ്ട് കെ റ്റി സനിൽ ഉദ്ഘാടനം ചെയ്തു. 75-ാം ഭരണഘടന ദിനത്തിൽ ഇന്ത്യൻ ഭരണഘടന പിന്നിട്ട 75 വർഷങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി താഴത്ത് വടകര ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ പ്രഭാത് ജേക്കബ് സെമിനാർ നയിച്ചു.
എസ് എം സി ചെയർമാൻ രാജേഷ് മലയിൽ, അധ്യാപകരായ രാജേഷ് എംപി, സുനിൽ കെ എസ് , വിദ്യാർത്ഥികളായ അനന്തപതഭനാഭൻ എ , ഗോവിന്ദ് D, വൈഗവിനോദ്,നന്ദാ ഉത്തമൻ, ശ്രുതി എസ് പി, അദ്വൈത് RA, ആരോമൽ സബാൻ, മീരാ രാജീവ് ദേവികസ ജി , അശ്വതി കെ എം എന്നിവർ പ്രസംഗിച്ചു.